Johnson, K. J. Yesudas & K. S. Chitra - Aadhyamay Kanda Naal Songtexte

Songtexte Aadhyamay Kanda Naal - Johnson , K. S. Chithra , K. J. Yesudas




MovieThoovalkkottaaram (1996)
LyricsKaithapram
MusicJohnson
SingersKJ Yesudas, KS Chithra
(M) .ആ .ആ .ആ
(M) ആദ്യമായ് കണ്ടനാള്
പാതി വിരിഞ്ഞു നിന് പൂമുഖം
കൈകളില് വീണൊരു മോഹന വൈഡൂര്യം
നീ പ്രിയ സഖീ (ആദ്യമായ് ...)
ആദ്യമായ് കണ്ടനാള്
(M) ആയിരം പ്രേമാര്ദ്ര കാവ്യങ്ങളെന്തിനു
പൊന് മയില് പീലിയാല് എഴുതി നീ (ആയിരം ...)
(F) പാതി വിരിഞ്ഞാല് കൊഴിയുവതല്ലെന് (2)
പ്രണയമെന്നല്ലോ പറഞ്ഞു നീ .
അന്നു നിന് കാമിനിയായ് ഞാന്
(M) സ്വരം കേട്ട നാള്
താനെ പാടിയെന് തംബുരു
(F) എന്റെ കിനാവിന് താഴംപൂവിലുറങ്ങി നീ
ശലഭമായ്
(M) ആദ്യമായ് കണ്ടനാള്
(F) ഉറങ്ങും കനവിനെ എന്തിനു വെറുതെ
ഉമ്മകള് കൊണ്ടു നീ മെല്ലെ ഉണർത്തീ (ഉറങ്ങും ...)
(M) മൊഴികളില് അലിയും പരിഭവമോടെ (2)
അരുതരുതെന്നെന്തേ പറഞ്ഞു നീ ...
തുളുമ്പും മണിവീണ പോലെ
(F) സ്വരം കേട്ട നാള്
താനെ പാടിയെന് തംബുരു
(M) കൈകളില് വീണൊരു മോഹന വൈഡൂര്യം
നീ പ്രിയ സഖീ...



Autor(en): JOHNSON, SATHYAN ANTHIKKAD


Johnson, K. J. Yesudas & K. S. Chitra - Thooval Kottaram (Original Motion Picture Soundtrack)
Album Thooval Kottaram (Original Motion Picture Soundtrack)
Veröffentlichungsdatum
10-06-2013



Attention! Feel free to leave feedback.