Rinosh George - Chirakukal Njan Tharam Lyrics

Lyrics Chirakukal Njan Tharam - Rinosh George



ഒരു കുഞ്ഞു പൂമുത്ത് തേടിയെത്തുന്ന
തെന്നലാണു ഞാൻ
അനുരാഗമാകുന്ന ജാലമേകുന്ന
മോഹമാണ് നീ
ചിറകുകൾ ഞാൻ തരാം
ചിരിയിതൾ നീ തരൂ
ഒരു കനവിൻ വഴി ഇനി പറന്നിടാം
മറുപടി തേടി ഞാൻ
പല ഞൊടി കാക്കവേ
ഒരു മൊഴിയേകുമോ
പ്രിയമധുരമായ്
ആകാശം മേലാകെ
നീർ പെയ്യുമ്പോൾ
ഒരു സുഖം ഒരു പുതു സുഖം
ചേലോടെൻ ചാരെ നീയും
ചായുമ്പോൾ
ജീവനിൽ ഒരു പുതുമണം
ഒരു സ്വപ്നലോകത്തിനുള്ളിലായെന്റെ
കുഞ്ഞുമാനസം
ഇരു മാനസം തമ്മിൽ
ചേരുവനാനെന്തിനാണ് താമസം
ചിറകുകൾ ഞാൻ തരാം
ചിരിയിതൾ നീ തരൂ
ഒരു കനവിൻ വഴി ഇനി പറന്നിടാം
മറുപടി തേടി ഞാൻ
പല ഞൊടി കാക്കവേ
ഒരു മൊഴിയേകുമോ
പ്രിയമധുരമായ്



Writer(s): Vinayak Sasikumar


Rinosh George - Nonsense (Original Motion Picture Soundtrack)
Album Nonsense (Original Motion Picture Soundtrack)
date of release
12-05-2018



Attention! Feel free to leave feedback.