K. J. Yesudas feat. Sangeetha - Ishtamanu Ishtamanu (From "Kannadikadavathu") - Duet paroles de chanson

paroles de chanson Ishtamanu Ishtamanu (From "Kannadikadavathu") - Duet - K. J. Yesudas



ഇഷ്ടമാണിഷ്ടമാണെനിക്കു നിന് മുഖം
പുഴയറിയല്ലേ... കരയറിയല്ലേ...
ഇഷ്ടമായ് ഇഷ്ടമായ് എനിക്കു നിന് സ്വരം
തിരയറിയല്ലേ... കാറ്ററിയല്ലേ...
എത്ര ജന്മമായിങ്ങു കാത്തു നില്പ്പൂ ഞാന്
ഇനിയെങ്ങും മറയരുതേ... എന് തോഴീ...(എത്ര ജന്മമായ്...)
(ഇഷ്ടമാണിഷ്ട...)
കണ്ണാടിപ്പുഴയില് ഞാന് കണ്ടു
കണ്ണോടു കണ്ണിടയും പൊന്നിഷ്ടം
പൂഞ്ചോല കുളിരലകള് ചൊല്ലി
കളിചിരി ചില്ലിളകും നിന്നിഷ്ടം
പൂവാം കുഴലീ...
ഇല്ലിളം ചില്ലയിലാടി വരും നിന്നെ കാണാനിഷ്ടം.
തുമ്പിപ്പെണ്ണേ...
ഇക്കരക്കാവിലെ ഇത്തിരി തുമ്പമേല് ഇഷ്ടം കൂടാന് വാ.
സ്നേഹമാണ് നീ... മോഹമാണ് നീ...
മുത്തുപോലെ കയ്യില് വന്നൊരിഷ്ടമാണ് നീ...
ഇഷ്ടമാണിഷ്ടമാണെനിക്കു നിന് മുഖം
പുഴയറിയല്ലേ... കരയറിയല്ലേ...
പൂമെയ്യ് പുണരുവാനിഷ്ടം...
പരിഭവ പനിനീര് കുളിരെന്തിഷ്ടം
കളമൊഴിചിന്തിലെന്തൊരിഷ്ടം
പുതുമഴകിക്കിളിയോ നല്ലിഷ്ടം
തിരുവാതിരയില്...
പൊന്മണിക്കൈവള താളമിടുന്നതു കേള്ക്കാനിഷ്ടം
അറിയാക്കനവില്...
കൊലക്കുഴല്വിളി ചെത്തുന്ന കാറ്റിനോടിഷ്ടം കൂടാം ഞാന്
ഒന്നു മിണ്ടുമോ... ഒന്നു പാടുമോ...
വിണ്ണില് നിന്നും മണ്ണില് വന്നൊരിഷ്ട ഗോപികേ...
(ഇഷ്ടമാണിഷ്ട...)



Writer(s): KAITHAPRAM, BALABASKAR


K. J. Yesudas feat. Sangeetha - K. J. Yesudas Romantic Hits




Attention! N'hésitez pas à laisser des commentaires.