Shreya Ghoshal - Puthumazhayai - From "Charlie" текст песни

Текст песни Puthumazhayai - From "Charlie" - Shreya Ghoshal



പുതുമഴയായ് ചിറകടിയായ് ജനലരികില്
കുറുകി വരും ... കുളിരലയായ്...
മിഴി നനയും നിനവുകളില് പടവുകളില്
കയറി വരും ... പകലൊളിയായ്.
ഇന്നേതൊരജ്ഞാത നവസൗരഭം ...
എന് വാതിലിൽ വന്നു കൈനീട്ടുമോ ...
ഇതുവരെ നീ ... കിനാവിന്നോരത്തെ പൂവേ ...
ഇനിയരികേ വിരിഞ്ഞേ നില്ക്കാമോ പൂവേ ...
പുതുമഴയായ് ചിറകടിയായ് ജനലരികില്
കുറുകി വരും ... കുളിരലയായ്...
മിഴി നനയും നിനവുകളില് പടവുകളില്
കയറി വരും ... പകലൊളിയായ്.
വീണ്ടും ജീവനില് സ്വരലയമേകുവാന്
തിരനുര പോല് നീന്തി നീ വന്നുണര്ത്തുമോ ...
മായാശലഭമായ് ചിറകുകള് വീശി നീ
തളിരിലയില് വന്നുവോ മന്ത്രമോതുവാന് ...
പാരാകെ ... അമൃതമുതിരും ...
ചെറു പൂങ്കാറ്റായ് നീ ഇതിലെയിതിലേ ...
ഇതുവരെ നീ ... കിനാവിന്നോരത്തെ പൂവേ ...
ഇനിയരികേ വിരിഞ്ഞേ നില്ക്കാമോ പൂവേ ...
പുതുമഴയായ് ചിറകടിയായ് ജനലരികില്
കുറുകി വരും ... കുളിരലയായ്...
ജ്വാലാ നൗകയില് മരതക ദ്വീപിലേ
നഗരികളില് നിന്നു നീ വന്നു ചേരുമോ...
ഈറന് മുകിലിലേ മണിമഴവില്ലുപോല്
അനുമതി നീ വാങ്ങീടാതെന്നിലാളുമോ ... ഓര്ക്കാതെ ... തരളഹൃദയം ...
ഇനി തരാട്ടാനായ് അരികിലരികില് ...
ഇതുവരെ നീ ... കിനാവിന്നോരത്തെ പൂവേ ...
ഇനിയരികേ വിരിഞ്ഞേ നില്ക്കാമോ പൂവേ ...
പുതുമഴയായ് ചിറകടിയായ് ജനലരികില്
കുറുകി വരും ... കുളിരലയായ്...
മിഴി നനയും നിനവുകളില് പടവുകളില്
കയറി വരും ... പകലൊളിയായ്.
ഇന്നേതൊരജ്ഞാത നവസൗരഭം ...
എന് വാതിലിൽ വന്നു കൈനീട്ടുമോ ...
ഇതുവരെ നീ ... കിനാവിന്നോരത്തെ പൂവേ ...
ഇനിയരികേ വിരിഞ്ഞേ നില്ക്കാമോ പൂവേ ...



Авторы: gopi sundar, rafeeq ahammed


Shreya Ghoshal - Shreya Ghoshal Hits
Альбом Shreya Ghoshal Hits
дата релиза
09-03-2016




Внимание! Не стесняйтесь оставлять отзывы.