K. J. Yesudas - Enthe Kannanu (Version 1) Songtexte

Songtexte Enthe Kannanu (Version 1) - K. J. Yesudas




എന്തേ കണ്ണനു കറുപ്പു നിറം
എന്തേ കണ്ണനു കറുപ്പു നിറം
എന്തേ കണ്ണനിത്ര കറുപ്പു നിറം
കാളിന്ദിയിൽ കുളിച്ചതിനാലോ
കാളിയനെ കൊന്നതിനാലോ
ശ്യാമരാധേ ചൊല്ലു നിൻ
ചുടുചുംബനമേറ്റതിനാലോ
എന്തേ കണ്ണനു കറുപ്പു നിറം
രാധയപ്പോൾ മറുപടിയോതി
ഗോവർദ്ധനം പണ്ട് തൃക്കയ്യിലേന്തുമ്പോൾ
കരിമുകിൽ പുണർന്നുവെന്ന്
രാധയപ്പോൾ മറുപടിയോതി
ഗോവർദ്ധനം പണ്ട് തൃക്കയ്യിലേന്തുമ്പോൾ
കരിമുകിൽ പുണർന്നുവെന്ന്
പതിനാറായിരം കാമുകിമാരുടെ
പതിനാറായിരം കാമുകിമാരുടെ
അനുരാഗക്കുശുമ്പുകൊണ്ടെന്ന്
അനുരാഗക്കുശുമ്പുകൊണ്ടെന്ന്
എന്തേ കണ്ണനിത്ര കറുപ്പു നിറം
കാളിന്ദിയിൽ കുളിച്ചതിനാലോ
കാളിയനെ കൊന്നതിനാലോ
ശ്യാമരാധേ ചൊല്ലു നിൻ
ചുടുചുംബനമേറ്റതിനാലോ
എന്തേ കണ്ണനു കറുപ്പു നിറം
ഗുരുവായൂർകണ്ണൻ മറുവാക്കിലോതി
കുറൂരമ്മ പണ്ടെന്നെ കലത്തിലടച്ചപ്പോൾ
വാത്സല്യക്കരി പുരണ്ടെന്ന്
ഗുരുവായൂർകണ്ണൻ മറുവാക്കിലോതി
കുറൂരമ്മ പണ്ടെന്നെ കലത്തിലടച്ചപ്പോൾ
വാത്സല്യക്കരി പുരണ്ടെന്ന്
എന്നാലുമെന്നാലും എന്റെ നിറത്തിന്
ആയിരം അഴകുണ്ടെന്ന്
ആയിരം അഴകുണ്ടെന്ന്
എന്തേ കണ്ണനു കറുപ്പു നിറം
എന്തേ കണ്ണനിത്ര കറുപ്പു നിറം
കാളിന്ദിയിൽ കുളിച്ചതിനാലോ
കാളിയനെ കൊന്നതിനാലോ
ശ്യാമരാധേ ചൊല്ലു നിൻ
ചുടുചുംബനമേറ്റതിനാലോ
എന്തേ കണ്ണനു കറുപ്പു നിറം




Attention! Feel free to leave feedback.
//}