K. S. Chithra feat. K. J. Yesudas - O Sinaba - From "Amrutham" Songtexte

Songtexte O Sinaba - From "Amrutham" - K. S. Chithra , K. J. Yesudas




സൈനബാ അഴകുള്ള സൈനബാ
ഇളമാൻ കിടാവു പോലെ വന്നതെന്തിനാണു നീ
സൈനബാ അലിവുള്ള സൈനബാ
അറിയാതെയെന്റെ ജീവനായതെന്തിനാണു നീ
മാനല്ല ഞാൻ ഇളമാനല്ല ഞാൻ
ഇളം തൂവൽ കൊണ്ട് കൂടു തീർക്കും അല്ലിത്തേൻ കിളി
സൈനബാ സൈനബാ .സൈനബാ...
പെരുന്നാൾ നിലാവു കൊണ്ടുറുമാൽ തീർത്ത സൈനബാ
ഞാനരളിമാല കൊണ്ടു നിന്നെ കെട്ടിയിട്ടാലോ
പെരുന്നാൾ നിലാവു കൊണ്ടുറുമാൽ തീർത്ത കൈകളാൽ
ഞാനരളിമാല നിനക്കു വേണ്ടി കോർത്തെടുത്തല്ലോ
ഇനി താരകങ്ങളേ തിരുസാക്ഷിയാക്കി ഞാൻ
നിന്നെയിന്നു സ്വന്തമാക്കുമെൻ സൈനബ (ഓ.സൈനബ...)
അനുരാഗജാലകം തുറന്നു വന്നതാണു ഞാൻ
മഴമുകിലുകൾക്കു മേലെ വന്ന മാരിവില്ലു നീ
അനുരാഗജാലകം തുറന്നു വന്ന സൈനബ
കരിമുകിലുകൾക്കു മേലേ വന്ന മാരിവില്ലു നീ
അതിലിന്നലിഞ്ഞു പോയ് പുളകം വിരിഞ്ഞു പോയ്
നൂറു നന്മ പൂവണിഞ്ഞ പ്രണയസന്ധ്യയിൽ (ഓ.സൈനബ.)




Attention! Feel free to leave feedback.