Karthik - Ee Kaattu Songtexte

Songtexte Ee Kaattu - Karthik




കാറ്റു വന്നു കാതിൽ പറഞ്ഞു
നീ എന്നുമെന്നും എന്റേതു മാത്രം
ഉരുകുമെൻ നിശ്വാസമായ്
ഉയിരിനെ പുൽകീടുമോ
എൻ മൗനങ്ങൾ തേടും സംഗീതമേ
കണ്ണുകളിൽ നീയാണു ലോകം
കാതുകളിൽ നീയാണു രാഗം
ഉരുകുമെൻ നിശ്വാസമായ്
ഉയിരിനെ പുൽകീടുമോ
എൻ മൗനങ്ങൾ തേടും സംഗീതമേ
ചെഞ്ചുണ്ട് തുടിച്ചു ചെറുവാൽ കിളിയെ
നെഞ്ചോന്നു പിടച്ചു പറയൂ പതിയെ
മഞ്ചാടി കൊമ്പത്താരെ ഇണകിളിയെ
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ
ചെഞ്ചുണ്ട് തുടിച്ചു ചെറുവാൽ കിളിയെ
നെഞ്ചോന്നു പിടച്ചു പറയൂ പതിയെ
മഞ്ചാടി കൊമ്പത്താരെ ഇണകിളിയെ
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ
മിഴിവാതിൽ ചാരും നാണം
പതിയെ ഞാൻ തഴുകവേ
ഇനി നീ ഉണ്ടെന്നും കൂടെ
നിലവേകാം തിങ്കളേ
ഒരു ചെറു നോവും ചിരിയാക്കി
എൻ പാതി മെയ്യായ്
ഓരോ രാവും പകലാക്കി
നേരിൻ മോഹ വെയിലായ്
ഇവനിലായ് ചേരുന്നു നീ
മുറിവേഴാ കൈരേഖ പോൽ
കൺ ചിമ്മാതെ കാക്കാം എന്നോമലേ
നീലമിഴിയാഴങ്ങളിൽ ഞാൻ
വീണലിഞ്ഞു പോകുന്നു താനേ
പ്രണയത്തിൻ മഞ്ഞായ് പെയ്തു
കൊതി തീരാതെന്നിൽ നീ
മഴവില്ലായ് ഏദൻ സ്വപ്നം
മനമാകെ എഴുതി നീ
പുലരികളെന്നും എന്നുള്ളിൽ
നീ തന്നതല്ലേ
ചാരെ നീ വന്നണയേണം
രാവിലൊന്നു മയങ്ങാൻ
മൊഴികളാൽ എൻ വീഥിയിൽ
നിഴലുപോൽ ചേരുന്നുവോ
നീ ഇല്ലാതെ വയ്യെൻ വാർ തിങ്കളേ
തെന്നലിന് നിൻ സ്നേഹ ഗന്ധം
രാവുകളിൽ നിന്നാർദ്ര ഭാവം
ഉരുകുമെൻ നിശ്വാസമായ്
ഉയിരിനെ പുൽകീടുമോ
എൻ മൗനങ്ങൾ തേടും സംഗീതമേ
ചെഞ്ചുണ്ട് തുടിച്ചു ചെറുവാൽ കിളിയെ
നെഞ്ചോന്നു പിടച്ചു പറയൂ പതിയെ
മഞ്ചാടി കൊമ്പത്താരെ ഇണകിളിയെ
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ
ചെഞ്ചുണ്ട് തുടിച്ചു ചെറുവാൽ കിളിയെ
നെഞ്ചോന്നു പിടച്ചു പറയൂ പതിയെ
മഞ്ചാടി കൊമ്പത്താരെ ഇണകിളിയെ
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ



Autor(en): deepak dev, harinarayanan b. k.


Attention! Feel free to leave feedback.