Uday Ramachandran - Ormapeythu Songtexte

Songtexte Ormapeythu - Uday Ramachandran




തിരിഞ്ഞു നോക്കുമ്പോൾ സ്മൃതി പഥങ്ങളിൽ
തിരഞ്ഞതെന്തെൻ മനസ്സേ
തിരിഞ്ഞു നോക്കുമ്പോൾ സ്മൃതി പഥങ്ങളിൽ
തിരഞ്ഞതെന്തെൻ മനസ്സേ
മധുരമിനിയും കാലമതോർക്കെ
തിരിച്ചു പോവുകയോ നീ
തിരിച്ചു പോവുകയോ
തിരിഞ്ഞു നോക്കുമ്പോൾ സ്മൃതി പഥങ്ങളിൽ
തിരഞ്ഞതെന്തെൻ മനസ്സേ
കൈതപൂത്ത നാട്ടു വഴികൾ
കുറുമ്പ് കാട്ടും കായലലകൾ
കൈതപൂത്ത നാട്ടു വഴികൾ
കുറുമ്പ് കാട്ടും കായലലകൾ
ആർത്തു തിമിർത്തൊരാ കളിയിടങ്ങൾ
ആർത്തു തിമിർത്തൊരാ കളിയിടങ്ങൾ
മുറ്റത്തു തണലിട്ട മുത്തശ്ശി പ്ലാവുകൾ
അമ്മ പാടിയ താരാട്ടിൻ ഈണങ്ങൾ
മുറ്റത്തു തണലിട്ട മുത്തശ്ശി പ്ലാവുകൾ
അമ്മ പാടിയ താരാട്ടിൻ ഈണങ്ങൾ
പിച്ച വച്ച മണ്ണിതെന്നെ മാടി വിളിക്കുന്നു
മാടി വിളിക്കുന്നു
തിരിഞ്ഞു നോക്കുമ്പോൾ സ്മൃതി പഥങ്ങളിൽ
തിരഞ്ഞതെന്തെൻ മനസ്സേ
പാട്ടു മൂളും കുഞ്ഞു കിളികൾ
പാൽ ചുരത്തും പൈക്കിടാങ്ങൾ
പാട്ടു മൂളും കുഞ്ഞു കിളികൾ
പാൽ ചുരത്തും പൈക്കിടാങ്ങൾ
ആർപ്പു വിളിച്ചൊരാ പുഴയിടങ്ങൾ
ആർപ്പു വിളിച്ചൊരാ പുഴയിടങ്ങൾ
നെഞ്ചത്തു കുറുകിയ പ്രണയപിറാവുകൾ
അവളേകിയ കുളിരോലും ഓർമകൾ
നെഞ്ചത്തു കുറുകിയ പ്രണയപിറാവുകൾ
അവളേകിയ കുളിരോലും ഓർമകൾ
നേരെഴും നാടിതെന്നെ മാടി വിളിക്കുന്നു
മാടി വിളിക്കുന്നു
തിരിഞ്ഞു നോക്കുമ്പോൾ സ്മൃതി പഥങ്ങളിൽ
തിരഞ്ഞതെന്തെൻ മനസ്സേ
മധുരമിനിയും കാലമതോർക്കെ
തിരിച്ചു പോവുകയോ നീ
തിരിച്ചു പോവുകയോ
തിരിഞ്ഞു നോക്കുമ്പോൾ സ്മൃതി പഥങ്ങളിൽ
തിരഞ്ഞതെന്തെൻ മനസ്സേ



Autor(en): Anil Raveendran



Attention! Feel free to leave feedback.