K. J. Yesudas - Chandanaponn - From "Five Fingers" Lyrics

Lyrics Chandanaponn - From "Five Fingers" - K. J. Yesudas



കാമിനി ശിവകാമി കാതരമിഴിവാണി
മംഗലവനിതേ കണ്മണി രമണി
ചാരുതയണിയൂ നീ കേളികളാടൂ നീ
സുന്ദരതരുണി നന്ദിതമിഴി നീ
ഉം...
ചന്ദനപ്പൊന് സന്ധ്യാനേരം ഇന്ദ്രനീലമാടും വാനം
എന്നുമെന്റെ മോഹാവേഗം സ്വന്തമാക്കി നീയ്യെന്
രമ്യഭാവമേ
വെണ്ണിലാവിന് മാറില് ചായും
മഞ്ഞുതുള്ളി കേഴും രാവില്
മിന്നണിഞ്ഞ താരം പോലെ
ഉണ്മയായി നീയ്യെന് ജന്മകാമനേ
പ്രാണസഖി നീയെനിക്കെന് ഭാവം സ്നേഹം പോലേ
പാതിയോളമേതോപാട്ടിന് മോഹം രാഗം പോലേ
മന്ദഹാസം തൂകും ചുണ്ടില് ചന്തം ചേരും നിന്റെ മെയ്യില്
ചെണ്ടുമല്ലിപ്പൂവോ തേനോ തൈയ്യലേ നീ ചൊല്ലൂ
ചന്ദനപ്പൊന് സന്ധ്യാനേരം ഇന്ദ്രനീലമാടും വാനം
എന്നുമെന്റെ മോഹാവേഗം സ്വന്തമാക്കി നീയും
ഹുഹുഹൂംഹുഹും
പാതിലാവില് ഓമലാളോ കാലം പൂക്കും പോലേ
പ്രേമമയീ ആതിരാപ്പൂ ചൂടും നാണം പോലേ
കണ്ണും കണ്ണും കാണും പോലേ
മണ്ണും വിണ്ണും പുല്കും പോലേ
തമ്മില് തമ്മില് എല്ലാം എല്ലാം
പങ്കു വെച്ചതല്ലേ
(ചന്ദനപ്പൊന്)
ഹുഹുഹൂംഹുഹും (2)




Attention! Feel free to leave feedback.