K. J. Yesudas - Kasthoori Manakkunnallo (From "Picnic") Lyrics

Lyrics Kasthoori Manakkunnallo (From "Picnic") - K. J. Yesudas

Lyrics: Sreekumaran Thampi
Artist: K.J. Yesudas
Movie: Picnic (1975), Nayika (2011)
കസ്തൂരി മണക്കുന്നല്ലോ കാറ്റില്, നീ വരുമ്പോള്
കണ്മണിയെ കണ്ടുവോ നീ, കവിളിണ തഴുകിയോ നീ
വെള്ളിമണി കിലുങ്ങുന്നല്ലോ തുള്ളി തുള്ളി, നീ വരുമ്പോള്
കള്ളിയവള് കളി പറഞ്ഞു, കാമുകന്റെ കഥ പറഞ്ഞു
നീലാഞ്ജനപ്പുഴയില് നീരാടി നിന്നനേരം
നീ നല്കും കുളിരലയില് പൂമേനി പൂത്ത നേരം
നീലാഞ്ജനപ്പുഴയില് നീരാടി നിന്നനേരം
നീ നല്കും കുളിരലയില് പൂമേനി പൂത്ത നേരം
എന്നെഞ്ചില് ചാഞ്ഞിടുമാ തളിര്മരമിന്നുലഞ്ഞു
എന് രാഗ മുദ്ര ചൂടും, ചെഞ്ചുണ്ട് വിതുമ്പി നിന്നു
കസ്തൂരി മണക്കുന്നല്ലോ കാറ്റില്, നീ വരുമ്പോള്
കണ്മണിയെ കണ്ടുവോ നീ, കവിളിണ തഴുകിയോ നീ
നല്ലോമല് കണ്ണുകളില് നക്ഷത്ര പൂവിരിയും
നാണത്താല് നനഞ്ഞകവിള് താരുകളില് സന്ധ്യ പൂക്കും
നല്ലോമല് കണ്ണുകളില് നക്ഷത്ര പൂവിരിയും
നാണത്താല് നനഞ്ഞകവിള് താരുകളില് സന്ധ്യ പൂക്കും
ചെന്തളിര് ചുണ്ടിണയില് മുന്തിരി തേന് കിനിയും
തേന് ചോറും വാക്കിലെന്റെ, പേര് തുളുമ്പി നില്കും
കസ്തൂരി മണക്കുന്നല്ലോ കാറ്റില്, നീ വരുമ്പോള്
കണ്മണിയെ കണ്ടുവോ നീ, കവിളിണ തഴുകിയോ നീ
വെള്ളിമണി കിലുങ്ങുന്നല്ലോ തുള്ളി തുള്ളി, നീ വരുമ്പോള്
കള്ളിയവള് കളി പറഞ്ഞു, കാമുകന്റെ കഥ പറഞ്ഞു

Attention! Feel free to leave feedback.