K. S. Chithra feat. K. J. Yesudas - Ariyathe Ariyathe (From "Ravanaprabhu") Lyrics

Lyrics Ariyathe Ariyathe (From "Ravanaprabhu") - K. S. Chithra , K. J. Yesudas




അറിയാതെ അറിയാതെ
പവിഴവാര്ത്തിങ്കളറിയാതെ.
അലയാന് വാ അലിയാന് വാ
പ്രണയതല്പത്തിലമരാന് വാ.
ഇതൊരമരഗന്ധര്വയാമം
ഇതൊരനഘസംഗീതസല്ലാപം
അല ഞൊറിയുമാഷാഢതീരം
അതിലമൃതുപെയ്യുമീ ഏഴാം യാമം.
നീലശൈലങ്ങള് നേര്ത്ത മഞ്ഞാലെ
നിന്നെ മൂടുന്നുവോ.
രാജഹംസങ്ങള് നിന്റെ പാട്ടിന്റെ
വെണ്ണയുണ്ണുന്നുവോ.
പകുതി പൂക്കുന്ന പാരിജാതങ്ങള്
പ്രാവുപോല് നെഞ്ചിലമരുന്നോ.
കുറുകി നില്ക്കുന്ന നിന്റെ യൗവ്വനം
രുദ്രവീണായ് പാടുന്നു.
നീ ദേവശില്പമായ് ഉണരുന്നു.
ഇതൊരമരഗന്ധര്വ യാമം
ഇതൊരനഘസംഗീതസല്ലാപം
അലഞൊറിയുമാഷാഢതീരം
അതിലമൃതുപെയ്യുമീ ഏഴാം യാമം.
വാര്മൃദംഗാദി വാദ്യവൃന്ദങ്ങള്
വാനിലുയരുന്നുവോ.
സ്വര്ണ്ണകസ്തൂരി കരകകളഭങ്ങള്
കാറ്റിലുതിരുന്നുവോ.
അരിയമാന്പേടപോലെ നീയെന്റെ
അരികെ വന്നൊന്നു നില്ക്കുമ്പോള്.
മഴയിലാടുന്ന ദേവദാരങ്ങള്
മന്ത്രമേലാപ്പു മേയുമ്പോള്.
നീ വനവലാകയായ് പാടുന്നോ...
ഇതൊരമരഗന്ധര്വ യാമം
ഇതൊരനഘസംഗീതസല്ലാപം
അലഞൊറിയുമാഷാഢതീരം
അതിലമൃതുപെയ്യുമീ ഏഴാം യാമം.




Attention! Feel free to leave feedback.