P. Jayachandran - Kallolinee Vana Kallolinee (From "Neelakannukal") Lyrics

Lyrics Kallolinee Vana Kallolinee (From "Neelakannukal") - P. Jayachandran




കല്ലോലിനീ...
വന കല്ലോലിനീ...
നിൻ തീരത്തു വിടരും ദുഃഖ പുഷ്പങ്ങളെ
താരാട്ടു പാടി ഉറക്കൂ
ഉറക്കൂ...
കല്ലോലിനീ...
തങ്കതളിരിലകൾ താലോലം പാടിപ്പാടി
പൊൻ തിരി തെറുക്കുന്ന വന ഭൂമീ
നീല വിശാലതയെ തൊട്ടുഴിയുവാൻ പച്ചപ്പാലങ്ങളുയർത്തുമീ തീരഭൂമീ
ഇവിടെ നിൻ കാൽത്തളകൾ കരയുന്നുവോ...
ഇവിടെ നിൻ കളഗീതം ഇടറുന്നുവോ...
ഇടറുന്നുവോ...
ഇടറുന്നുവോ...
കല്ലോലിനീ...
വന കല്ലോലിനീ...
നിൻ തീരത്തു വിടരും ദുഃഖ പുഷ്പങ്ങളെ
താരാട്ടു പാടി ഉറക്കൂ
ഉറക്കൂ...
കല്ലോലിനീ...
പൊങ്കലും പൊന്നോണവും
സംക്രമ സന്ധ്യകളും
എങ്ങോ പറന്നകന്ന മരുഭൂമി
തേയില കൊളുന്തുപോൽ
ജീവിത കുരുന്നുകൾ
വേണലിലെരിയുമീ ഉഷ്ണഭൂമീ
ഇവിടെ നിൻ പൂത്തളികയൊഴിയുന്നുവോ...
ഇവിടെ നിൻ ബാഷ്പബിന്ദു പുകയുന്നുവോ...
പുകയുന്നുവോ...
പുകയുന്നുവോ...
കല്ലോലിനീ...
വന കല്ലോലിനീ...
നിൻ തീരത്തു വിടരും ദുഃഖ പുഷ്പങ്ങളെ
താരാട്ടു പാടി ഉറക്കൂ
ഉറക്കൂ...
കല്ലോലിനീ...



Writer(s): O. N.V. KURUP, G DEVARAJAN, O.N.V.KURUP, G.DEVARAJAN


Attention! Feel free to leave feedback.