P. Leela - Kanikanum Neram Lyrics

Lyrics Kanikanum Neram - P. Leela




"കണി കാണും നേരം കമലാനേത്രൻറെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തി
കനകക്കിങ്ങിണി വളകൾ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ
മലർമതിൻ കാന്തൻ വസുദേവാത്മജൻ
പുലർകാലേ പാടി കുഴലൂതി
ചിലുചിലെ എന്നു കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടിവാ കണി കാണ്മാൻ
ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മേച്ചു നടക്കുമ്പോൾ
വിശക്കുമ്പോൾ വെണ്ണ കവര്ന്നു ഉണ്ണും കൃഷ്ണൻ
അടുത്തു വാ ഉണ്ണി കണി കാണ്മാൻ
വാല സ്ത്രീകള്ടെ തുകിലും വാരിക്കൊണ്ട് -
അരയാലിൻ കൊമ്പത്തിരുന്നോരോ
ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും
നീലക്കാർവർണ്ണാ കണി കാണാൻ
ഇതിലെ ഗോവിന്ദൻ അരികെ വന്നോരോ
പുതുമായായുള്ള വചനങ്ങൾ
മധുരമാം വണ്ണം പറഞ്ഞും പാൽ
മന്ദസ്മിതവും തൂകി വാ കണി കാണാൻ
കണി കാണും നേരം കമലനേത്രൻറെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തി
കനകക്കിങ്ങിണി വളകൾ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ"



Writer(s): G DEVARAJAN, VARMA VAYALAR RAMA



Attention! Feel free to leave feedback.