K. J. Yesudas - Devi Aathma paroles de chanson

paroles de chanson Devi Aathma - K. J. Yesudas



ദേവീ...
ദേവി... ആത്മരാഗമേകാം കന്യാവനിയിൽ...
സുഖദം കളഗാനം
പകരാനണയൂ...
ഗന്ധർവ്വ വീണയാകൂ... നീ-
ദേവീ...
സാഗരങ്ങൾ മീട്ടും
സോപാനഗീതമായ്...
നിറയും നിൻ ശ്രുതിയിൽ എൻ ഗാനലാപം...
ഗമരി... രിമപനി ധനിമപനിസാ.നിസനി.
സനിപമ പമരിസ
നിസരിമപ നിസരിമപ
സാഗരങ്ങൾ മീട്ടും
സോപാനഗീതമായ്...
നിറയും നിൻ ശ്രുതിയിൽ എൻ
ഗാനലാപം...
മദനയാമിനി... ഹൃദയസൗരഭം...
തരളമാം ശലഭങ്ങളായ്
നുകരാൻ നീ വരൂ മന്ദം-
ദേവീ...
പാർവ്വണങ്ങൾ തേടും
വന ചന്ദ്രകാന്തിയിൽ...
സോമം പോൽ പകരൂ നിൻ
രാഗോന്മാദം.
പാർവ്വണങ്ങൾ തേടും
വന ചന്ദ്രകാന്തിയിൽ
സോമം പോൽ പകരൂ... നിൻ
രാഗോന്മാദം...
മഞ്ഞണിഞ്ഞൊരീ... ഗന്ധമാദനം
തളിരിടും.മനമാകുവാൻ
മഴവിൽ തേരിറങ്ങി ഞാൻ-
ദേവി... ആത്മരാഗമേകാം കന്യാവനിയിൽ
സുഖദം കളഗാനം
പകരാനണയൂ
ഗന്ധർവ്വ വീണയാകൂ നീ...
ദേവീ...




K. J. Yesudas - Njan Gandharvan (Original Motion Picture Soundtrack)




Attention! N'hésitez pas à laisser des commentaires.