K. S. Chithra - Sayandhanam Chandrika (From ''Kamaladhalam'') paroles de chanson

paroles de chanson Sayandhanam Chandrika (From ''Kamaladhalam'') - K. S. Chithra



ആ... ആ...
സായന്തനം ചന്ദ്രികാ ലോലമായ്
നാലമ്പലം നലമെഴും സ്വര്ഗ്ഗമായ്
മനയോല ചാര്ത്തി കേളീ വസന്തം
ഉണരാത്തതെന്തേ പ്രിയതേ
-സായന്തനം
വില്വാദ്രിയില് തുളസീദളം ചൂടാന് വരും മേഘവും
ശാലീനയായ് പൊന്നാതിര പൂ തേടുമീ തെന്നലും
നീയോരുങ്ങുമമര രാത്രിയില്
തിരുവരങ്ങിലമൃത വര്ഷമായ്
പനിനീര് തളിക്കുവാനിന്ദ്രദൂതുമായ് വന്നു
-സായന്തനം
ഋതുവീണതന് കരുണാര്ദ്രമാം ശ്രീരാഗമേ എങ്ങു നീ
കുളിരോര്മ്മയില് നടമാടുമെന് പ്രിയ രാധികേ എങ്ങു നീ
നിന് പ്രസാദ മധുരഭാവമെവിടെ
നിന് വിലാസലയതരംഗമെവിടെ
എന്നുള് ചെരാതില് നീ ജീവ താളമായ് പോരൂ
-സായന്തനം




Attention! N'hésitez pas à laisser des commentaires.