Sushin Shyam - Ezhutha Kadha paroles de chanson

paroles de chanson Ezhutha Kadha - Sushin Shyam



എഴുതാക്കഥപോൽ ഇതു ജീവിതം.
വെറുതെയലിയാം അതിലിനിയാഴമായ്
ആർദ്രമായ് നിനയാതൊരു നാൾ .
അത് താരിടും. പതിയെ പതിയെ.
അത് തേൻ തരും.
പറയാതുതിരും നനുമാരിയായ്
വരളും വഴികൾ താലോലിടും
ചിറകാർന്നുയരേ തെളിവാനിനെ
കൈതൊടാൻ പാറിടും
മായാസാഗരം താണ്ടിടും
നിലവിൻ കണമായ് അത് രാവിലും
നിറമായ് മണമായ് കിനാവിലും.
മായാവിരലാൽ മണിവീണയായ് മാനസം മീട്ടിടും
ഓർമ്മത്താളുകൾ ഏകിടും...
എഴുതാക്കഥപോൽ ഇതു ജീവിതം.
വെറുതെയലിയാം അതിലിനിയാഴമായ്
ആർദ്രമായ് നിനയാതൊരു നാൾ .
അത് താരിടും. പതിയെ പതിയെ.
അത് തേൻ തരും.



Writer(s): Sushin Shyam, Vinayak Sasikumar


Sushin Shyam - Kumbalangi Nights
Album Kumbalangi Nights
date de sortie
15-07-2019




Attention! N'hésitez pas à laisser des commentaires.