K. S. Chithra - Vennilaa Chandanakkinnam (Female) текст песни
K. S. Chithra Vennilaa Chandanakkinnam (Female)

Vennilaa Chandanakkinnam (Female)

K. S. Chithra


Текст песни Vennilaa Chandanakkinnam (Female) - K. S. Chithra




ഇപ്പൊ 3 പാട്ടു കേട്ടു, ഇതേ STD
ജഗദീഷ് സംഗീതത്തെ സ്നേഹിക്കുന്ന ആളല്ലേ, പാടുന്ന ആളല്ലേ?, അതുകൊണ്ടാ പാട്ടു കേൾപ്പിക്കുന്നത്
വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ
കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ
മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ് ആറ്റകിളി പോകും നേരം
മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ
കാലി മേയ്യുന്ന പുല്ലാനി കാട്ടിൽ
കണ്ണി മാങ്ങ കടിച്ചു നടക്കാം
കാറ്റിൻ പാദസരങ്ങൾ കിലുക്കാം
കുന്നി മഞ്ചാടി കുന്നിലേറാം
വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ
കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ
മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ് ആറ്റകിളി പോകും നേരം
മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ
കാലി മേയ്യുന്ന പുല്ലാനി കാട്ടിൽ
കണ്ണി മാങ്ങ കടിച്ചു നടക്കാം
കാറ്റിൻ പാദസരങ്ങൾ കിലുക്കാം
കുന്നി മഞ്ചാടി കുന്നിലേറാം
പിന്നിൽ വന്നു കണ്ണു പൊത്താം
കണ്ടുവെന്നു കള്ളം ചൊല്ലാം
കാണാത്ത കഥകളിലെ രാജാവും രാണിയുമാകാം
ഓണ വില്ലും കൈകളിലേന്തി ഉഞ്ഞാലാടാം
പീലി നീട്ടുന്ന കോല മയിലായ്
മുകിലോടുന്ന മേട്ടിലോളിക്കാം
സ്വർണ മീനായ് നീന്തി തുടിക്കാം
വഞ്ചി പാട്ടിന്റെ വിണ്ണിലേറാം
വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ
കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ
മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ് ആറ്റകിളി പോകും നേരം
മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ
Mmm, mmhm
ആ, ആ, ആ,
ആ, ആ, ആ,
Mmm, mm-mmhm
കണ്ണാടം പൊത്തി കളിക്കാം, മണ്ണപ്പം ചുട്ടു വിളമ്പാം
ചക്കര മാവിൻ ചോട്ടിൽ. കൊത്തങ്കൽ ആടാമെന്നും
ആലിലകൾ നാമം ചൊല്ലും അംബലം കാണാം
നാളെ കിന്നാര കുരിവിക്കു ചോറൂണ്
പിന്നെ അണ്ണാറകണ്ണന് പാലൂട്ട്
ദൂരെ അപ്പൂപ്പൻ തടിക്കു കല്യാണം
കുട്ടി ആനക്ക് നീരാട്ട്
വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ
കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ
മുണ്ടകൻ കൊയ്ത്ത് കഴിഞ്ഞ് ആറ്റകിളി പോകും നേരം
മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ
കാലി മേയ്യുന്ന പുല്ലാനി കാട്ടിൽ
കണ്ണി മാങ്ങ കടിച്ചു നടക്കാം
കാറ്റിൻ പാദസരങ്ങൾ കിലുക്കാം
കുന്നി മഞ്ചാടി കുന്നിലേറാം
ഇത് ആദ്യം കേട്ട പട്ടല്ലേ?
അത് യേശുദാസ് പാടിയത്, ഇത് ചിത്ര പാടിയത്. നല്ല പട്ടാകുമ്പോൾ ഒന്നു രണ്ടു തവണ കേട്ടൂടെ?
അത് ശരിയാ



Авторы: Kaithapram Damodaran Namboothiri


Внимание! Не стесняйтесь оставлять отзывы.