K. J. Yesudas - Manju Nolkum Kalam (From "Megham") - Male Vocals Songtexte

Songtexte Manju Nolkum Kalam (From "Megham") - Male Vocals - K. J. Yesudas




മഞ്ഞുകാലം നോല്ക്കും, കുഞ്ഞുപൂവിൻ കാതിൽ
കാറ്റു മൂളും പാട്ടിൻ പേരെന്ത്
വെള്ളിമേഘത്തേരിൽ വന്നിറങ്ങും പ്രാവുകൾ
കൂടുവെയ്ക്കുവാൻ തേടും കുളിരേത്
ആരോ പാടുന്നൂ ദൂരെ, നീലമുകിലോ കാർകുയിലൊ
ആരോ പാടുന്നൂ ദൂരെ, നീലമുകിലോ കാർകുയിലൊ
മഞ്ഞുകാലം നോല്ക്കും, കുഞ്ഞുപൂവിൻ കാതിൽ
കാറ്റു മൂളും പാട്ടിൻ പേരെന്ത്
വെണ്ണിലാവും പൊന്നാമ്പൽപൂവും
തമ്മിലെന്തോ കഥ ചൊല്ലീ
ഒരു കുഞ്ഞിക്കാറ്റും കസ്തൂരിമാനും
കാട്ടുമുല്ലയെ കളിയാക്കി
മേലെ നിന്നും സിന്ദൂരത്താരം
മേലെ നിന്നും സിന്ദൂരത്താരം
സന്ധ്യയെ നോക്കി പാടീ
മഞ്ഞുകാലം നോല്ക്കും, കുഞ്ഞുപൂവിൻ കാതിൽ
കാറ്റു മൂളും പാട്ടിൻ പേരെന്ത്
നീലവാനം മേലാകെ മിന്നും
മാരിവില്ലിൻ കസവണിഞ്ഞൂ
ഒരു നേർത്ത തിങ്കൾ കണ്ണാടിയാറിൻ
മാറിലുറങ്ങും വധുവായി
മഞ്ഞിൽ നിന്നും മൈലാഞ്ചിമേഘം
മഞ്ഞിൽ നിന്നും മൈലാഞ്ചിമേഘം
രാവിനു കളഭം ചാർത്തീ
മഞ്ഞുകാലം നോല്ക്കും, കുഞ്ഞുപൂവിൻ കാതിൽ
കാറ്റു മൂളും പാട്ടിൻ പേരെന്ത്
വെള്ളിമേഘത്തേരിൽ വന്നിറങ്ങും പ്രാവുകൾ
കൂടുവെയ്ക്കുവാൻ തേടും കുളിരേതു
ആരോ പാടുന്നൂ ദൂരെ, നീലമുകിലോ കാർകുയിലൊ
ആരോ പാടുന്നൂ ദൂരെ, നീലമുകിലോ കാർകുയിലൊ



Autor(en): GIRISH PUTHENCHERY, OUSEPACHAN


Attention! Feel free to leave feedback.