Songtexte




MHReeee
പോയെടാ അവ്ട്ന്ന്
തേങ്ങലിത് തേടും
ഇരന്നും കൊണ്ട് തേങ്ങലിത് തേടും
തേങ്ങലിത് തേടും
നിരങ്ങിക്കൊണ്ട് തേങ്ങലിത് തേടും
എന്റെ ചെയ്ത്തിന്റെ ഹാൽ
വല്ലാണ്ടിരുത്തിച്ച പൊരുള്
ഇല്ലാണ്ടിരുന്നില്ല നോവ്
കാക്കിന്ന് പെരിയോന്റെ വരവ്
തേങ്ങലിത്
വേവലിത്
തിങ്ങലിത്
വിങ്ങലിത്
താങ്ങലിത്
നീറ്റലിത്
മെയ്നുറുങ്ങി തീരലിത്
കണ്ണെല്ലും വറ്റി നീര് തീരുമ്പത്തേക്കും
പയ്യന നേരെല്ലും പോക്കിന്നിണ്ട്
തേങ്ങുന്ന വക്കൊത്തൊന്ന് പോകുമ്പത്തേക്കും
താങ്ങിന്നാ റബ്ബിനോട് ചൊല്ലുന്നിണ്ട്
ചൊല്ലുന്ന കണക്കെല്ലും കാണുന്ന റബ്ബ്
കനിയിന്ന നേരത്തിന് കാക്കുന്നിണ്ട്
നോട്ടൊന്ന് എറിഞ്ഞകിട്ടാൻ കാക്കിന്നിരപ്പ്
മെല്ലെനെ ആവത് തീരുന്നിണ്ട്
പാവല്ലേ കാണുന്നുണ്ട്
തുടക്കത്തിലെ പാപവും കാണുന്നുണ്ട്
ഭാരങ്ങളേറ്റിക്കൊണ്ട് ഏണിപ്പട കേറുന്നെ കാണുന്നുണ്ട്
തോറ്റു നിന്നു ഏറെ മുറിവുകൾ കൊണ്ട് പാഞ്ഞടുത്തതൊക്കെ കാഴ്ചയുണ്ട്
കാഴ്ച കണ്ട് രണ്ട് കണ്ണുകളടച്ചു നിന്ന് മായ്ക്കണമെന്നും പൂതിയുണ്ട്
തോറ്റു നിക്കുന്നേരം മുറിവുകളല്ലെ വെറും ബാക്കിയാവും വരെ കൂട്ടിനൊള്ളു
തീരും പെടച്ചിലും അടക്കത്തിനൊടുവിലും നീറും വരകളെ തോനെയൊള്ളു
തേങ്ങലിത് തേടും
ഇരന്നും കൊണ്ട് തേങ്ങലിത് തേടും
തേങ്ങലിത് തേടും
നിരങ്ങിക്കൊണ്ട് തേങ്ങലിത് തേടും





Attention! Feel free to leave feedback.
Wird geladen
Wird geladen