Biju Narayanan - Ninakkai Thozhee (From "Ninakkai") Lyrics

Lyrics Ninakkai Thozhee (From "Ninakkai") - Biju Narayanan



നിനക്കായ് തോഴീ പുനര്ജ്ജനിക്കാം
ഇനിയും ജന്മങ്ങൾ ഒന്നുചേരാം ... (2)
അന്നെന്റെ ബാല്യവും കൗമാരവും
നിനക്കായ് മാത്രം പങ്കുവയ്ക്കാം...
നിനക്കായ് തോഴീ പുനര്ജ്ജനിക്കാം
ഇനിയും ജന്മങ്ങൾ ഒന്നുചേരാം .
നിന്നെയുറക്കുവാൻ താരാട്ടുക്കട്ടിലാ-
ണിന്നെന്നോമനേ എൻ ഹൃദയം...(2)
ഹൃദയത്തിന്റെ സ്പന്ദനങ്ങൾ
ഒരു താരാട്ടുപാട്ടിന്റെ ഈണമല്ലേ...
നിന്നെ വർണ്ണിച്ചു ഞാൻ ആദ്യമായി പാടിയ
താരാട്ടു പാട്ടിന്റെ ഈണമല്ലേ...
താരാട്ടു പാട്ടിന്റെ ഈണമല്ലേ...
(നിനക്കായ്...)
ഇനിയെന്റെ സ്വപ്നങ്ങൾ നിന്റെ വികാരമായ്.
പുലരിയും പൂക്കളും ഏറ്റുപാടും...(2)
ഇനിയെന്റെ വീണാതന്ത്രികളിൽ...
നിന്നെക്കുറിച്ചേ ശ്രുതിയുണരൂ...
ഇനിയെന്നോമലേ നിന്നോർമ്മതൻ...
സുഗന്ധത്തിലെന്നും ഞാനുറങ്ങും.
സുഗന്ധത്തിലെന്നും ഞാനുറങ്ങും...
(നിനക്കായ്...)



Writer(s): BALABHASKAR, VIJAYAN EAST COAST, EAST COAST VIJAYAN


Biju Narayanan - Hits of Biju Narayanan
Album Hits of Biju Narayanan
date of release
08-05-2015




Attention! Feel free to leave feedback.