K. J. Yesudas - Anuragini (From '' Oru Kudakezhil'') Lyrics

Lyrics Anuragini (From '' Oru Kudakezhil'') - K. J. Yesudas



അനുരാഗിണീ ഇതാ എന്
കരളില് വിരിഞ്ഞ പൂക്കള് (2)
ഒരു രാഗമാലയായി ഇത് നിന്റെ ജീവനില് അണിയൂ . അണിയൂ
അഭിലാഷ പൂർണിമേ . (അനുരാഗിണി)
കായലിന് പ്രഭാത ഗീതങ്ങള്
കേള്ക്കുമീ തുഷാര മേഘങ്ങള് (2)
നിറമേകും ഒരു വേദിയില്
കുളിരോലും ശുഭവേളയില്
പ്രിയദേ. മമ മോഹം നിയറിഞ്ഞു (2) (അനുരാഗിണി)
മൈനകള് പദങ്ങള് പാടുന്നൂ
കൈതകള് വിലാസമാടുന്നൂ (2)
കനവെല്ലാം കതിരാകുവാന്
എന്നുമെന്െറ തുണയാകുവാന്
വരദേ .അനുവാദം നീ തരില്ലേ (2) (അനുരാഗിണി)




Attention! Feel free to leave feedback.