K. J. Yesudas - Naadan Paattinte - From "Babumon" Lyrics

Lyrics Naadan Paattinte - From "Babumon" - K. J. Yesudas




...മ് ...മ് ...മ് ...മ് ...മ് ...മ് ...മ് ...മ് ...മ് ...മ് ...മ്
പാടാത്ത പാട്ടിന്റെ കേള്ക്കാത്ത നാദമാണു നീ
സ്വപ്ന മോഹിനീ
മുകരാത്ത പൂവിന്റെ കാണത്ത വര്ണ്ണമാണു നീ
സ്വര്ഗ്ഗ നന്ദിനി
ഒരു മൊഴി പാടി വരൂ കുളിരല ചൂടി വരൂ
പ്രിയരെഴുമീ ദിനത്തെ രാഗസാന്ദ്രമാക്കു നീ
പാടാത്ത പാട്ടിന്റെ കേള്ക്കാത്ത നാദമാണു നീ
സ്വപ്ന മോഹിനീ
കാല്ച്ചിലമ്പണിഞ്ഞ കാവ്യ ദേവതേ
വസന്ത ബന്ധുരാഭ ചാര്ത്തി വന്നു നീ
ഈ മുഹുര്ത്തം ആത്മ ഹര്ഷ സുന്ദരം
മരന്ദമേകി എന്റെ നാവില് നൃത്തമാടു നീ
ശ്രുതിലയ വാഹിനി സ്വരമധു രഞ്ജിനീ
വിഷാദങ്ങള് നീക്കി പുഷ്പഹാസങ്ങളേകു നീ
പാടാത്ത പാട്ടിന്റെ കേള്ക്കാത്ത നാദമാണു നീ
സ്വപ്ന മോഹിനീ
മാനസം നിറഞ്ഞ ശോകമേഘമേ
മറച്ചു മാരിവില്ലു കൊണ്ടു നിന്നെ ഞാന്
പ്രാണനുമ്മവച്ച ദിവ്യ രാഗമേ
ഒരിക്കലും മരിച്ചിടാത്ത ജീവശക്തി നീ
അസുലഭ മോഹനം സുരഭില നന്ദനം
സദാനന്ദ സൗഭഗങ്ങള് പൂക്കുന്നൊരീ വനം
പാടാത്ത പാട്ടിന്റെ കേള്ക്കാത്ത നാദമാണു നീ
സ്വപ്ന മോഹിനീ
മുകരാത്ത പൂവിന്റെ കാണത്ത വര്ണ്ണമാണു നീ
സ്വര്ഗ്ഗ നന്ദിനി
ഒരു മൊഴി പാടി വരൂ കുളിരല ചൂടി വരൂ
പ്രിയരെഴുമീ ദിനത്തെ രാഗസാന്ദ്രമാക്കു നീ
പാടാത്ത പാട്ടിന്റെ കേള്ക്കാത്ത നാദമാണു നീ
സ്വപ്ന മോഹിനീ.



Writer(s): M. S. VISWANATHAN, MANKOMBU GOPALAKRISHNA



Attention! Feel free to leave feedback.