M.G. Sreekumar - Puliyankakkolam Lyrics

Lyrics Puliyankakkolam - M.G. Sreekumar




പുലിയങ്ക കോലംകെട്ടി തൈതാരോം താളംകൊട്ടി
പടകൂട്ടി പാടികൂത്താട് കൂത്താട്
കരുമാടി കുന്നുമ്മേലേ കണ്ണാരോം പൊത്തിപൊത്തി
കളിയാടി കൂടെ ചാഞ്ചാട് ചാഞ്ചാട്
ചുവടുകളിൽ ധിം ധിം താളം തോം തോം മേളം
നീ കൊണ്ടു വാ ഹേയ് ഹേയ്
മുകിലാരം മൂടുംനേരം ചുടുകണ്ണീരായ് പെയ്യല്ലേ
കരയാനല്ലല്ലോ ജന്മം
തിരതല്ലും സന്തോഷത്തിൽ തീരംതേടി പോകാം
ദൂരത്ത് ആരാവാരം പൂരമായ്
പടയണിയിൽ ധിം ധിം താളം തോം തോം മേളം
നീ കൊണ്ടു വാ ഹേയ് ഹേയ്
കുരുകുഞ്ഞിക്കാറ്റിൽ പോലും പിടിവിട്ടെന്നാൽ
പാറിപോകും തരിമണ്ണാണല്ലോ ജന്മം
കടലോളം മോഹംപേറി കാലം നോക്കിട്ടെന്തേ നേടാൻ
ആഘോഷിക്കാം കൂട്ടരേ
തരികിടതോം ധിം ധിം താളം തോം തോം മേളം
നീ കൊണ്ടു വാ ഹേയ് ഹേയ്



Writer(s): ANAND, GIREESH PUTHENCHERY


Attention! Feel free to leave feedback.