P. Jayachandran feat. Vani Jayaram - Peythalinja Nimisham (Theme from "Captain") Lyrics

Lyrics Peythalinja Nimisham (Theme from "Captain") - P. Jayachandran feat. Vani Jayaram




പെയ്തലിഞ്ഞ നിമിഷം. അതിൽ
പൂത്തുലഞ്ഞ ഹൃദയം
പ്രിയതമേ തഴുകി നീ
പുലരിമഴയുടെ തൂവിരലാൽ
പെയ്തലിഞ്ഞ നിമിഷം. അതിൽ
പൂത്തുലഞ്ഞ ഹൃദയം
പ്രിയതമാ പകരു നീ
പ്രണയലതയിലെ മുന്തിരികൾ...
തൊടാതെ പോയൊരു ഋതുവിനലകൾ
വീണ്ടുമീ വഴി ഒഴുകുകയോ.
പ്രകാശതാരകൾ മിഴിയിലൊളിയേ
കാണുവാനോ വൈകി നീ
മെല്ലെ മെല്ലെ മേഘം വന്നൂ
ഉള്ളിന്നുള്ളിൽ വേനൽ മാഞ്ഞൂ
ഇതളണിഞ്ഞൊരാത്മ സൗരഭം
മധുരമൊഴുകുകയാണിനി നാം...
പെയ്തലിഞ്ഞ നിമിഷം. അതിൽ
പൂത്തുലഞ്ഞ ഹൃദയം...
പരാഗശോണിമ ചൊടിയിലെഴുതീ
തെന്നലേ തനു പുണരുകയോ.
അപൂർവ്വസുന്ദര മൊഴിയിലിവനെ
സൂര്യനാക്കി മാറ്റി നീ
രാവിൻ കൊമ്പിൽ ശ്യാമപ്പക്ഷി
പാടുന്നില്ലേ നമ്മൾക്കായീ
പുതുനിലാവിലാകെ മാനസം
പതിയേ നനയുമൊരീ നിമിഷം...
പെയ്തലിഞ്ഞ നിമിഷം. അതിൽ
പൂത്തുലഞ്ഞ ഹൃദയം
പ്രിയതമേ തഴുകി നീ
പുലരിമഴയുടെ തൂവിരലാൽ
പെയ്തലിഞ്ഞ നിമിഷം. അതിൽ
പൂത്തുലഞ്ഞ ഹൃദയം
പ്രിയതമാ പകരു നീ
പ്രണയലതയിലെ മുന്തിരികൾ.
ആഹാഹാ.
പ്രണയലതയിലെ മുന്തിരികൾ.
പ്രണയലതയിലെ മുന്തിരികൾ...




P. Jayachandran feat. Vani Jayaram - Peythalinja Nimisham (Theme from "Captain")
Album Peythalinja Nimisham (Theme from "Captain")
date of release
15-09-2017





Attention! Feel free to leave feedback.