Shaan Rahman - Kadhakal Lyrics

Lyrics Kadhakal - Shaan Rahman

കഥകൾ, ജീവൻ്റെ ഏടുകളിൽ വിരിഞ്ഞൊരെൻ
കഥകൾ, നിൻ കാതിൽ ചൊല്ലുന്നിതാ
കരിയും, തൂവെള്ളച്ചായങ്ങളും കലർന്നോരാ
ലിപിയാൽ കാലം കുറിക്കുന്നിതാ
എൻ കണ്ണുനീരും, എൻ സ്വപ്നങ്ങളും, ഉൾ പുഞ്ചിരിയും
എൻ നേരും നുണകളും ചേരും കഥ
നീയറിയാൻ, എൻ മേഘമൗനം പെയ്തീടുന്നു ഞാൻ
Let me tell you my story, my story, my story, ohhooo
Let me tell you my story, my story, my story, ohhooo
ചിലമ്പൊലീ ചിലമ്പൊലീ കഥകൾ തൻ ചിലമ്പൊലീ
ചന്തത്തിൽ പൂക്കുന്ന ചെമ്പനീർപ്പൂവിന്നും
കൈനോവും മുള്ളില്ലേ മെയ്യാകവേ
നീയെന്നെ ഞാൻ നിന്നെ നേരോടും പൊയ്യോടും
ആഴത്തിൽ ആഴത്തിൽ ഉൾക്കൊള്ളവേ
എൻ കണ്ണുനീരും, എൻ സ്വപ്നങ്ങളും, ഉൾ പുഞ്ചിരിയും
എൻ നേരും, നുണകളും ചേരും കഥ
നീയറിയാൻ എൻ മേഘമൗനം, പെയ്തീടുന്നു ഞാൻ
Let me tell you my story, my story, my story, ohhooo
Let me tell you my story

Writer(s): Hari Narayanan, Shaan Rahman

Attention! Feel free to leave feedback.