K. J. Yesudas feat. Minmini - Vellithinkal paroles de chanson

paroles de chanson Vellithinkal - K. J. Yesudas , Minmini



വെള്ളിത്തിങ്കൽ പൂങ്കിണ്ണം
തുള്ളിതൂകും
ഉള്ളിനുള്ളിൽ താലോലം
താളം തേടും
കാണാപൂഞ്ചെപ്പിലെ
തെങ്കാശി കുങ്കുമം
എള്ളോളം നുള്ളി നോക്കവേ
വെള്ളിത്തിങ്കൽ പൂങ്കിണ്ണം
തുള്ളിതൂകും
ഉള്ളിനുള്ളിൽ താലോലം
താളം തേടും
(Music)
കാവേരി കുളിരോളം
മെയ്യാകെ പെയ്യുവാൻ
ചെല്ല ചെന്തമിഴീണം
മൂളും തെന്നൽ
മാലേയ കുളിർ മഞ്ഞിൽ
മാറ്റൊലും തൂവലായ്
മഞ്ഞൾ തൂ മണമെന്നും
തൂകും നേരം
നീയെന്റെ ലോലലോലമാം
ഉള്ള് പൂവിലെ
മൃദു ദളങ്ങൾ
മധു കണങ്ങൾ
തഴുകുമെന്നോ
വെള്ളിത്തിങ്കൽ പൂങ്കിണ്ണം
തുള്ളിതൂകും
ഉള്ളിനുള്ളിൽ താലോലം
താളം തേടും
(Music)
നാടോടി കിളി പാടും
നാവേറിന്നീണവും
നല്ലോമൽ കുടമേന്തും
പുള്ളോർ പെണ്ണും
നാലില്ലം തൊടി നീളെ
മേയും പൂവാലിയും
പേരാൽ പൂങ്കുട ചൂടും
നാഗക്കാവും
നാം തമ്മിലൊന്നു ചേരുമീ
യാമങ്ങളിൽ
അഴകുഴിഞ്ഞും വരമണഞ്ഞും
പുണരുമെന്നോ
വെള്ളിത്തിങ്കൽ പൂങ്കിണ്ണം
തുള്ളിതൂകും
ഉള്ളിനുള്ളിൽ താലോലം
താളം തേടും
കാണാപൂഞ്ചെപ്പിലെ
തെങ്കാശി കുങ്കുമം
എള്ളോളം നുള്ളി നോക്കവേ
വെള്ളിത്തിങ്കൽ പൂങ്കിണ്ണം
തുള്ളിതൂകും
ഉള്ളിനുള്ളിൽ താലോലം
താളം തേടും




K. J. Yesudas feat. Minmini - Meleparambil Aanveedu (Orginal Motion Picture Soundtrack)



Attention! N'hésitez pas à laisser des commentaires.