K. J. Yesudas - Ezhu Swarangalum - From "Chiriyo Chiri" paroles de chanson

paroles de chanson Ezhu Swarangalum - From "Chiriyo Chiri" - K. J. Yesudas




ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം...
ഗാനം... ദേവഗാനം. അഭിലാഷ ഗാനം...
മാനസ്സവീണയിൽ കരപരിലാളന ജാലം...
ജാലം. ഇന്ദ്രജാലം... അതിലോല ലോലം...
ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം...
ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ
ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ
ചൊരിയുമളവിലിളമിഴികളിളകിയതിൽ മൃദുലതരളപദചലനനടനമുതിരൂ... ദേവീ.
പൂങ്കാറ്റിൽ ചാഞ്ചാടും തൂമഞ്ഞിൻ വെൺതൂവൽ കൊടിപോലഴകേ.
(ഏഴു സ്വരങ്ങളും)
ഏതോ താളം മനസ്സിനണിയറയിൽ ഏതോ മേളം ഹൃദയധമനികളിൽ
ഏതോ താളം മനസ്സിനണിയറയിൽ ഏതോ മേളം ഹൃദയധമനികളിൽ
അവയിലുണരുമൊരു പുതിയ പുളകമദലഹരി ഒഴുകിവരുമരിയസുഖനിമിഷമേ... പോരൂ.
ആരോടും മിണ്ടാതീ ആരോമൽതീരത്തിൽ അനുഭൂതികളിൽ
(ഏഴു സ്വരങ്ങളും)



Writer(s): K.RAVINDRAN, BICHU THIRUMALA


Attention! N'hésitez pas à laisser des commentaires.
//}