K. J. Yesudas - Ithramel Manamulla (From "Mazha") текст песни

Текст песни Ithramel Manamulla (From "Mazha") - K. J. Yesudas

ഇത്ര മേൽ മണമുള്ള കുടമുല്ലപ്പൂവുകൾക്കെത്ര കിനാക്കളുണ്ടായിരിക്കും
സന്ധ്യാംബരത്തിൻ്റെ മന്ദസ്മിതങ്ങളിൽ
അവയെത്ര അഴകുള്ളതായിരിക്കും
ഇത്ര മേൽ മണമുള്ള കുടമുല്ലപ്പൂവുകൾക്കെത്ര കിനാക്കളുണ്ടായിരിക്കും
പൂവിൻ്റെ സ്വപ്നങ്ങൾ പൂക്കളേക്കാളും
മൃദുലവും സൗമ്യവുമായിരിക്കും
താമരനൂൽ പോൽ പൊഴിയും നിലാവിലും
യദുകുല കാംബോജിയായിരിക്കും
ഇത്ര മേൽ മണമുള്ള കുടമുല്ലപ്പൂവുകൾക്കെത്ര കിനാക്കളുണ്ടായിരിക്കും
നിത്യവിലോലമാം സ്വപ്നങ്ങളും ഞാനും എല്ലാ രഹസ്യവും പങ്കു വയ്ക്കും
ആത്മാവിനുള്ളിൽ വന്നറിയാതെ പടരുന്നതാരാഗ പരിമളമായിരിക്കും
ഇത്ര മേൽ മണമുള്ള കുടമുല്ലപ്പൂവുകൾക്കെത്ര കിനാക്കളുണ്ടായിരിക്കും
സന്ധ്യാംബരത്തിൻ്റെ മന്ദസ്മിതങ്ങളിൽ
അവയെത്ര അഴകുള്ളതായിരിക്കും
ഇത്ര മേൽ മണമുള്ള കുടമുല്ലപ്പൂവുകൾക്കെത്ര കിനാക്കളുണ്ടായിരിക്കും

Авторы: KAITHAPRAM, RAVEENDRAN, RAVEENDRAN, N/A RAVEENDRAN

Внимание! Не стесняйтесь оставлять отзывы.