K. J. Yesudas - Chakkaramavin Munthiri (From "Kanmashi") - Male Vocals paroles de chanson

paroles de chanson Chakkaramavin Munthiri (From "Kanmashi") - Male Vocals - K. J. Yesudas



ചക്കരമാവിൻ മുന്തിരിക്കുയിലല്ലേ
നാണച്ചെപ്പു കിലുക്കും പുഞ്ചിരി അഴകല്ലേ
മണിത്തിങ്കൾ വിളക്കല്ലേ വിളിക്കുമ്പോൾ വരികില്ലേ
നിന്റെ പുന്നാര മിഴിയിലും ഞാനല്ലയോ
കണ്മഷീ കണ്മണീ ചൊല്ലുമോ മെല്ലെ നീ
(ചക്കരമാവിൻ.)
ഒന്നു തൊടുമ്പോൾ ആയിരം ഇതളായ്
വിരിയും പ്രണയം നീയല്ലേ
മനസ്സിലുറങ്ങും വാർമഴ തളിരിൽ
മധുരം കിനിയും തേനല്ലേ
തൂമഞ്ഞിൻ കുടവട്ടം ഒരു കുഞ്ഞിക്കൂടല്ലേ
മാറിൽ വിരിമാറിൽ ഇനി മെല്ലെ ചായില്ലേ
മകരനിലാവും മധുവല്ലയോ
കണ്മഷീ കണ്മണീ ചൊല്ലുമോ മെല്ലെ നീ
(ചക്കരമാവിൻ.)
കണ്ണെറിയുമ്പോൾ പൂമഴ പൊഴിയും
മുകിലേ പനിനീർ ചിറകില്ലേ
വേനലുറങ്ങും താമരചിമിഴിൽ
വെറുതേ വിരലാൽ തഴുകില്ലേ
അറിയാതെ ഒരു വട്ടം കുളിരമ്പിളി വന്നില്ലേ
താനെ മിഴി പൊത്തി നിറവെട്ടം തന്നില്ലേ
പ്രണയനിലാവേ പ്രിയമല്ലയോ
കണ്മഷീ കണ്മണീ ചൊല്ലുമോ മെല്ലെ നീ



Writer(s): M JAYACHANDRAN, RAMESAN NAIR, NAIR S RAMESAN


K. J. Yesudas - Kanmashi (Original Motion Picture Soundtrack)
Album Kanmashi (Original Motion Picture Soundtrack)
date de sortie
05-07-2014




Attention! N'hésitez pas à laisser des commentaires.