K. J. Yesudas - Pulari Thoomanju paroles de chanson

paroles de chanson Pulari Thoomanju - K. J. Yesudas



പുലരിത്തൂമഞ്ഞുതുള്ളിയിൽ
പുഞ്ചിരിയിട്ടു പ്രപഞ്ചം.
ഭാരം താങ്ങാനരുതാതെ
നീർമണി വീണുടഞ്ഞു.
വീണുടഞ്ഞു...
മണ്ണിൻ ഈറൻ മനസ്സിനെ
മാനം തൊട്ടുണർത്തീ...
വെയിലിൻ കയ്യിൽ അഴകോലും
വർണ്ണചിത്രങ്ങൾ മാഞ്ഞു.
വർണ്ണചിത്രങ്ങൾ മാഞ്ഞൂ...
(പുലരി)
കത്തിത്തീർന്ന പകലിന്റെ
പൊട്ടും പൊടിയും ചാർത്തീ...
ദുഃഖസ്മൃതികളിൽ നിന്നല്ലോ
പുലരി പിറക്കുന്നൂ വീണ്ടും.
പുലരി പിറക്കുന്നൂ വീണ്ടും...
(പുലരി)



Writer(s): Sathyan Anthikad


K. J. Yesudas - Ulsavapittennu (Original Motion Picture Soundtrack)




Attention! N'hésitez pas à laisser des commentaires.