Haricharan - Endhino Kanne - Male Vocals текст песни

Текст песни Endhino Kanne - Male Vocals - Haricharan




വീണുടയുന്നു കിനാച്ചെപ്പ്
ദൂരെമറഞ്ഞു നിലാ മുത്ത്
പൂക്കളിൽ നിന്ന് പരാഗം പോൽ ഉതിരും ഉയിരേ
വഴി തീരുകയാണിങ്ങ്
വാർ മൊഴി മായുകയാണിങ്ങ്
നീർമിഴിയോടിനി നാമെങ്ങ് പിരിയും ഉയിരേ
നെഞ്ചോരം മുറിയും സ്മൃതിതൻ മുനയാൽ
കണ്ണിൽ കണ്ണിൽ ഇരുളായ് ഇനിയെന്നുയിരേ
ആരാരോ എഴുതും മന്ത്ര മായക്കളത്തിൽ
നീയും ഞാനും കരുവായി പിടയും ഉയിരേ
എന്തിനോ കണ്ണേ... എങ്ങു നീ കണ്ണേ
എന്തിനോ കണ്ണേ... എങ്ങു നീ കണ്ണേ
അടരുകയോ. അകലുകയോ
എന്തിനോ കണ്ണേ... എങ്ങു നീ കണ്ണേ
എന്തിനോ കണ്ണേ... എങ്ങു നീ കണ്ണേ
അടരുകയോ. അകലുകയോ...
പോയൊരു ദിനമത്
ജീവനിലുരുകിയലാവകളാകെ നീറിയ നോവിൽ
ആകെ എറിയണ പാഴില ഞാൻ...
ഉയിരേ ഉയിരേ.,,
ജീവിത കഥയിത് തൂവിരലെഴുതണ്
പാകിയ മണലിൽ പാതിയിൽ വെച്ചത്...
തിരയടി മായ്ക്കണ കാണാ വാക്കുളായിയ്
ഉയിരേ.
എന്റെ ജനലഴി തുറക്കേ...
വെള്ളി നിലവായ് നീ ചിരിക്കെ.
നിന്നെ എങ്ങനെ മറക്കാൻ ഉയിരേ
മറുമൊഴി ഇടറുകയോ ഇരുവഴി പിരിയേ
മഴ പൊഴിയേ... ഉയിരേ
നെഞ്ചോരം മുറിയും. സ്മൃതിതൻ മുനയാൽ
കണ്ണിൽ കണ്ണിൽ ഇരുളായ് ഇനിയെന്നുയിരേ
ആരാരോ എഴുതും മന്ത്ര മായക്കളത്തിൽ...
നീയും ഞാനും കരുവായി പിടയും ഉയിരേ...
വീണുടയുന്നു കിനാച്ചെപ്പ്...
ദൂരെമറഞ്ഞു നിലാമുത്ത്.
പൂക്കളിൽ നിന്ന് പരാഗം പോൽ ഉതിരും ഉയിരേ
വഴി തീരുകയാണിങ്ങ്...
വാർ മൊഴി മായുകയാണിങ്ങ്
നീർമിഴിയോടിനി നാമെങ്ങ്
പിരിയും ഉയിരേ...
എന്തിനോ കണ്ണേ... എങ്ങു നീ കണ്ണേ
എന്തിനോ കണ്ണേ... എങ്ങു നീ കണ്ണേ
അടരുകയോ അകലുകയോ...
എന്തിനോ കണ്ണേ... എങ്ങു നീ കണ്ണേ...
അടരുകയോ. അകലുകയോ.
എന്തിനോ കണ്ണേ എങ്ങു നീ കണ്ണേ
എന്തിനോ കണ്ണേ എങ്ങു നീ കണ്ണേ
അടരുകയോ അകലുകയോ



Авторы: B.K. HARINARAYANAN, DHARAN KUMAR, B. K HARINARAYANAN


Внимание! Не стесняйтесь оставлять отзывы.
//}