K. J. Yesudas - Anuragini (From "Ivan Megharoopan") текст песни

Текст песни Anuragini (From "Ivan Megharoopan") - K. J. Yesudas




അനുരാഗിണീ നിനക്കടയാളമായ്ത്തന്ന
കനകാംഗുലീയം കളഞ്ഞു പോയോ
എവിടെയോ വെച്ചു
എവിടെയോ വെച്ചു മറന്ന തൻ മാണിക്യം
തിരയുന്ന നാഗമായ് അലയുന്നു ഞാൻ അനുരാഗിണീ
സുകൃതിനീ
സുകൃതിനീ നിൻ പ്രേമവല്ലരി എന്തിനീ
വികൃതമാം മുൾമരത്തിൽ പടർന്നൂ
സുകൃതിനീ നിൻ പ്രേമവല്ലരി എന്തിനീ
വികൃതമാം മുൾമരത്തിൽ പടർന്നൂ
അപരാധി ഞാൻ നിന്റെ ആത്മലാവണ്യത്തെ
അറിയാതെ നിന്നെ വെടിഞ്ഞവൻ ഞാൻ
വഴിയോരപ്പൂക്കളിൽ ഇളവേൽക്കും വണ്ടിനെ
വരവേൽക്കാനേതഭിജാത പുഷ്പം
വരവേൽക്കാനേതഭിജാത പുഷ്പം
അനുരാഗിണീ
മധുരമാം നാദങ്ങൾ കേൾക്കുമിടങ്ങളിൽ
മതിമറന്നെന്തിനോ പാഞ്ഞു പോയ് ഞാൻ
മധുരമാം നാദങ്ങൾ കേൾക്കുമിടങ്ങളിൽ
മതിമറന്നെന്തിനോ പാഞ്ഞു പോയ് ഞാൻ
ഒരു വനപുഷ്പത്തിൻ മദകര സൗന്ദര്യം
ഒഴുകി വരും വഴി ഞാനലഞ്ഞൂ
എവിടെ നീ സൗന്ദര്യ ദേവതേ ആ
എവിടെ നീ സൗന്ദര്യ ദേവതേ
നിന്നെ ഞാൻ തിരയുകയാണീ അനന്തതയിൽ
തിരയുകയാണീ അനന്തതയിൽ



Авторы: sharreth, onv kuruppu



Внимание! Не стесняйтесь оставлять отзывы.