K. S. Chithra - Etho Varmukilin (From ''Pookkalam Varavayi'') текст песни

Текст песни Etho Varmukilin (From ''Pookkalam Varavayi'') - K. S. Chithra

ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ്നീ വന്നൂ
ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ്നീ വന്നൂ
ഓമലേ
ജീവനിൽ അമൃതേകാനായ വീണ്ടും
എന്നിലേതോ ഓർമകളായി നിലാവിൻ മുത്തേ നീവന്നൂ
നീയുലാവുമ്പോൾ സ്വർഗം മണ്ണിലുണരുമ്പോൾ
നീയുലാവുമ്പോൾ സ്വർഗം മണ്ണിലുണരുമ്പോൾ
മാഞ്ഞുപോയൊരു പൂതാരം പോലും കൈനിറഞ്ഞു വാസന്തം പോലെ
തെളിയും എൻജൻമ പുണ്യം പോൽ
ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ്നീ വന്നൂ
നിന്നിളം ചുണ്ടിൽ അണയും പൊൻമുളം കുഴലിൽ
നിന്നിളം ചുണ്ടിൽ അണയും പൊൻമുളം കുഴലിൽ
ആർദ്രമാമൊരു ശ്രീരാഗം കേൾകൂ
പടമണിഞ്ഞിടും മോഹങ്ങൾ പോലെ
അലിയും എൻജീവ മന്ത്രം പോൽ
ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ്നീ വന്നൂ
ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ്നീ വന്നൂ
ഓമലേ
ജീവനിൽ അമൃതേകനായ വീണ്ടും
ഏതോ വാർമുകിലിൻ കിനാവിലെ മുത്തേ നീ വന്നൂ

Внимание! Не стесняйтесь оставлять отзывы.