Shreya Ghoshal - Puthumazhayai - Version 1 paroles de chanson

paroles de chanson Puthumazhayai - Version 1 - Shreya Ghoshal



പുതുമഴയായ് ചിറകടിയായ് ജനലരികില്
കുറുകി വരും കുളിരലയായ്
മിഴി നനയും നിനവുകളില് പടവുകളില്
കയറി വരും പകലൊളിയായ്
ഇന്നേതൊരജ്ഞാത നവസൗരഭം
എന് വാതിലിൽ വന്നു കൈനീട്ടുമോ
ഇതുവരെ നീ കിനാവിന്നോരത്തെ പൂവേ
ഇനിയരികേ വിരിഞ്ഞേ നില്ക്കാമോ പൂവേ
പുതുമഴയായ് ചിറകടിയായ് ജനലരികില്
കുറുകി വരും കുളിരലയായ്
മിഴി നനയും നിനവുകളില് പടവുകളില്
കയറി വരും പകലൊളിയായ്
വീണ്ടും ജീവനില് സ്വരലയമേകുവാന്
തിരനുര പോല് നീന്തി നീ വന്നുണര്ത്തുമോ
മായാശലഭമായ് ചിറകുകള് വീശി നീ
തളിരിലയില് വന്നുവോ മന്ത്രമോതുവാന്
പാരാകെ അമൃതമുതിരും
ചെറു പൂങ്കാറ്റായ് നീ ഇതിലെയിതിലേ
ഇതുവരെ നീ കിനാവിന്നോരത്തെ പൂവേ
ഇനിയരികേ വിരിഞ്ഞേ നില്ക്കാമോ പൂവേ
പുതുമഴയായ് ചിറകടിയായ് ജനലരികില്
കുറുകി വരും കുളിരലയായ്
ജ്വാലാ നൗകയില് മരതക ദ്വീപിലേ
നഗരികളില് നിന്നു നീ വന്നു ചേരുമോ
ഈറന് മുകിലിലേ മണിമഴവില്ലുപോല്
അനുമതി നീ വാങ്ങീടാതെന്നിലാളുമോ
ഓര്ക്കാതെ തരളഹൃദയം
ഇനി തരാട്ടാനായ് അരികിലരികില്
ഇതുവരെ നീ കിനാവിന്നോരത്തെ പൂവേ
ഇനിയരികേ വിരിഞ്ഞേ നില്ക്കാമോ പൂവേ
പുതുമഴയായ് ചിറകടിയായ് ജനലരികില്
കുറുകി വരും കുളിരലയായ്
മിഴി നനയും നിനവുകളില് പടവുകളില്
കയറി വരും പകലൊളിയായ്
ഇന്നേതൊരജ്ഞാത നവസൗരഭം
എന് വാതിലിൽ വന്നു കൈനീട്ടുമോ
ഇതുവരെ നീ കിനാവിന്നോരത്തെ പൂവേ
ഇനിയരികേ വിരിഞ്ഞേ നില്ക്കാമോ പൂവേ
ഹാ ഹാ പൂവേ



Writer(s): Rafeeq Ahammed, Gopi Sunder


Shreya Ghoshal - Charlie - EP (Original Motion Picture Soundtrack)




Attention! N'hésitez pas à laisser des commentaires.