V Sreekumar feat. Shreya Goshal - Anuraaga Vilochananayi paroles de chanson

paroles de chanson Anuraaga Vilochananayi - V Sreekumar feat. Shreya Goshal



അനുരാഗ വിലോചനനായി, അതിലേറെ മോഹിതനായി
പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
അനുരാഗ വിലോചനനായി, അതിലേറെ മോഹിതനായി
പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
പതിനേഴിന് പൗര്ണ്ണമി കാണും, അഴകെല്ലാമുള്ളൊരു പൂവിനു
അറിയാതിന്നെന്തേയെന്തേയിതളനക്കം, പുതുമിനുക്കം ചെറുമയക്കം
അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി
പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
പലനാളായ് താഴെയിറങ്ങാന് ഒരു തിടുക്കം
കളിയും ചിരിയും നിറയും കനവില്
ഇളനീരൊഴുകി കുളിരില്
തണലും വെയിലും പുണരും തൊടിയില്
മിഴികള് പായുന്നു കൊതിയില്
കാണാതുള്ളിലുള്ള ഭയമോ, കാണാനേറെയുള്ള രസമോ
ഒന്നായ് വന്നിരുന്നു വെറുതെ പടവില്...
കാത്തിരിപ്പോ വിങ്ങലല്ലേ, കാലമിന്നോ മൗനമല്ലേ
മൗനം തീരില്ലേ
അനുരാഗ വിലോചനനായി, അതിലേറെ മോഹിതനായി
പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
പലനാളായ് താഴെയിറങ്ങാന് ഒരു തിടുക്കം
പുഴയും മഴയും തഴുകും സിരയില്
പുളകം പതിവായ് നിറയേ
മനസ്സിന് നടയില് വിരിയാനിനിയും
മറന്നോ നീ നീലമലരേ
നാണം പൂത്തു പൂത്തു കൊഴിയേ
ഈണം കേട്ടു കേട്ടു കഴിയേ
രാവോ യാത്രപോയ് തനിയേ അകലേ...
രാക്കടമ്പിന് ഗന്ധമോടേ, രാക്കിനാവിന് ചന്തമോടേ
വീണ്ടും ചേരില്ലേ
അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി
പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
പലനാളായ് താഴെയിറങ്ങാന് ഒരു തിടുക്കം



Writer(s): Vayalar Sarathchandra Varma, Vidyasagar


V Sreekumar feat. Shreya Goshal - Neelathamara (Original Motion Picture Soundtrack)



Attention! N'hésitez pas à laisser des commentaires.