Santhosh Narayanan feat. Savitha Sai - Neela Nilaa текст песни

Текст песни Neela Nilaa - Santhosh Narayanan feat. Savitha Sai




ഓഹ്, ഓഹ്
നീല നിലാ രാവുണർന്നേ
വെൺ വെട്ടം വീശിയല്ലോ
കത്തിമുന മുന്നിൽ നിന്നു
കാത്തുകൊള്ളാൻ വഴിയുമില്ല
കാത്തുകൊള്ളാൻ വഴിയുമില്ല
എന്നെ വിട്ടു പോകുമോ നീ ഉയിരാം കുളിർതടമേ
കണ്ണീരു കളയരുതേ, നെഞ്ചോരം ചേർത്ത് നിർത്താൻ
കൈയ്യോടു ചേർന്നു നിൽക്കാം, മെയ്യോടു കോർത്ത് നിൽക്കാം
കൂടു വിട്ടു പോകയൊ നിൻ മനം നീറുമോ, നിൻ മനം നീറുമോ
നാട് നന്മയിലോ, മക്കൾ നല്ലവരോ
വരവേൽക്കാൻ കാത്തു നിൽപ്പോ
കുരുതിക്കു കൂട്ടൊരുക്കോ
കുരുതിക്കു കൂട്ടൊരുക്കോ
കുരുതിക്കു കൂട്ടൊരുക്കോ
ഓഹ്, ഓഹ്, ഓഹ്
എന്ന് നമ്മൾ ഒന്നായിടും
എങ്ങിനെ നാം ഒന്നായിടും
ആടിനിൽക്കും എൻ മനമോ
നേരിനായി പൊരുതിടും
എന്ന് നമ്മൾ ഒന്നായിടും
എങ്ങിനെ നാം ഒന്നായിടും
ആടിനിൽക്കും എൻ മനമോ
നേരിനായി പൊരുതിടും
മടിയിലൊരു കുഞ്ഞിരിപ്പു, നൊന്തു വെന്തു കരയണല്ലോ
നാടോടുങ്ങി കെട്ടൊടുങ്ങി, അമ്മ മനം തേങ്ങിടുന്നു
മടിയിലൊരു കുഞ്ഞിരിപ്പു, അമ്മ മനം തേങ്ങിടുന്നു
പൂമഴയിൽ പൂത്ത നാടോ
പോരിനാലെ തീമഴയിൽ
നീല നിലാ രാവുണർന്നേ
വെൺ വെട്ടം വീശിയല്ലോ
കത്തിമുന മുന്നിൽ നിന്ന്
കാത്തുകൊള്ളാൻ വഴിയുമില്ല
കാത്തുകൊള്ളാൻ വഴിയുമില്ല
എന്നെ വിട്ടു പോകുമോ നീ ഉയിരാം കുളിർതടമേ
കണ്ണീരു കളയരുതേ, നെഞ്ചോരം ചേർത്ത് നിർത്താൻ
(ആഹ്, ആഹ്)
ഓഹ്, ഓഹ്, ഓഹ്
നീല നിലാ രാവുണർന്നേ, രാവുണർന്നേ
നല്ലകാലം വന്നണയും പോയി വരൂ
നീല നിലാ രാവുണർന്നേ, രാവുണർന്നേ
നല്ലകാലം വന്നണയും പോയി വരൂ
വീണ്ടുമെത്തും ജീവനോടെ നേരിടുമേ
അമ്മനാട് കാത്തിരിക്കും പോയി വരൂ
ഒരിതിരിയണയുന്നേ കഥയൊരുക്കാൻ
മറുതിരി തെളിയുന്നേ പുലരൊളിയായ്
നിറവൊരുക്കി
ഓഹ്, ഓഹ്, ഓഹ്



Авторы: Santhosh Narayanan Cetlur Rajagopalan, Engandiyoor Chandrasekharan




Внимание! Не стесняйтесь оставлять отзывы.